ശബരിമലയിൽ അൻപത് വർഷം മുൻപുള്ള ത് അന്വേഷിച്ചാലും സി പി എം നേതാക്കളുടെ സ്വർണ്ണക്കൊള്ള മറയ്ക്കാനാകില്ല ; സി പി എമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; അയ്യപ്പൻ്റെ സ്വർണ്ണം കവർന്നവരെയെല്ലാം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മും ശ്രമിക്കുകയാണെന്നും സതീശൻ

New Update
2404685-sabarimala-spot-booking-vd-satheesan

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഎമ്മിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. 
ശബരിമലയില്‍ അന്‍പത് വര്‍ഷം മുന്‍പുള്ളതും അന്വേഷിക്കട്ടെ.

Advertisment

എന്ത് അന്വേഷിച്ചാലും ഇപ്പോള്‍ നടത്തിയ സ്വര്‍ണക്കൊള്ള മറയ്ക്കാനാകുമോ? സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ സോണിയ ഗാന്ധിയുടെ പേര് വരെ വലിച്ചിഴച്ചു. എന്ത് ചെയ്താലും സി.പി.എം നേതാക്കളും പാര്‍ട്ടി അനുഭാവികളായ ജീവനക്കാരും അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുകയാണ്.

ഇനിയും ചിലര്‍ പുറത്ത് നില്‍ക്കുന്നുണ്ട്. അവരെയെല്ലാം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മും ശ്രമിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സി.പി.എമ്മിന് പേടിയാണ്. കോടതി ഇടപെട്ടപ്പോഴാണ് ഇന്നലത്തെ അറസ്റ്റ് പോലും നടന്നത് എന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു

Advertisment