ബി.എന്‍.എസ് സെക്ഷന്‍ 106 കൊണ്ടുവന്നിട്ടും ഫലമില്ല.ഇപ്പോഴും നിരത്തുകളില്‍ അശ്രദ്ധമായി വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. അപകടങ്ങൾ മനപൂര്‍വമല്ലാത്ത നരഹത്യയായി മാറുന്നു

New Update
bns 106

കോട്ടയം: ഭാരതീയ ന്യായ സംഹിത(ബി.എന്‍.എസ്) നിലവില്‍ വന്നപ്പോള്‍ ഏല്ലാവരും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവര്‍ക്കു വരാനിരിക്കുന്നത് എട്ടിന്റെ പണിയെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.  'ബി.എന്‍.എസ് സെക്ഷന്‍ 106' ഉയര്‍ത്തിക്കാട്ടി നിയമങ്ങള്‍ കടുപ്പമായിരിക്കുമെന്നുംഅഭിഭാഷകര്‍ ഉള്‍പ്പടെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതും ഭാരതീയ ന്യായസംഹിതയില്‍ കുറ്റമാണ്.

Advertisment

അശ്രദ്ധമൂലമുള്ള മരണം എന്ന വകുപ്പില്‍  ഭാരതീയ ന്യായ് സംഹിത( ബി.എന്‍.എസ്.) സെക്ഷന്‍ 106 രണ്ട്  വ്യത്യസ്ത വിഭാഗങ്ങളാണു തയ്യാറാക്കിയിരിക്കുന്നത്.
ബി.എന്‍.എസ്. സെക്ഷന്‍ 106(1) പ്രകാരം അശ്രദ്ധ മൂലമുള്ള അപകടമരണം അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.

രണ്ടാമത്തെ വിഭാഗം, ബി.എന്‍.എസ്. സെക്ഷന്‍106(2) അശ്രദ്ധമായി വാഹനമോടിച്ചു മരണത്തിനു കാരണമാകുന്നതു കൈകാര്യം ചെയ്യുന്നതാണ്,വാഹനാപകടത്തില്‍ മരണമുണ്ടായാല്‍ അക്കാര്യം പോലീസുദ്യോഗസ്ഥനോ മജിസ്ട്രേറ്റിനോ റിപ്പോര്‍ട്ടു ചെയ്യണം. ഇങ്ങനെ ചെയ്യാതെ കടന്നുകളഞ്ഞാല്‍ പത്തു വര്‍ഷം വരെ പുതിയ നിയമപ്രകാരം തടവു ശിക്ഷ കിട്ടാം. ഇതു ജാമ്യം ലഭിക്കാത്ത കുറ്റവുമാണ്.

എന്നാല്‍, ഇപ്പോഴും നിരത്തുകളില്‍ അശ്രദ്ധമായി വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പോലീസിനെ വെട്ടിച്ചു കടക്കുന്നവര്‍ ഇന്നും ഉണ്ട്. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ജാസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് ഡോ. സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടം നടന്ന ശേഷം വാഹനം ഒടിച്ച യുവ ഡോക്ടര്‍ അപകടം ഉണ്ടായ ശേഷം രക്ഷപെട്ടിരുന്നു.

മാര്‍ച്ച് ആറിനാണു പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയതായും പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജസ്ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. അപകടം നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നു പോലും തെളിയിക്കാനാകില്ല. മുന്‍പുള്ളതുപോലെ മനപൂര്‍വമല്ലാത്ത നരഹര്യയടക്കമുള്ള വകുപ്പുകള്‍ വഴി എളുപ്പത്തില്‍ ഊരിപോരുമോ എന്നാണ് ആശങ്ക. പ്രതിക്കു പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നാണ് ആവശ്യം.

Advertisment