താനൂര്‍ കസ്റ്റഡി കൊലപാതകം; ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി അന്വേഷണ സംഘം

കേസ് ഡയറി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഹാജരാക്കും. സെപ്റ്റംബര്‍ 7 നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.

New Update
thamir jifri.

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍, സിഡിആര്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമാകും അറസ്റ്റ് ഉള്‍പ്പെടയുള്ള നടപടികളിലേക്ക് കടക്കുക.

Advertisment

കേസ് ഡയറി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഹാജരാക്കും. സെപ്റ്റംബര്‍ 7 നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

malappuram tamir jifri
Advertisment