/sathyam/media/media_files/2025/05/14/E8dRSD2RNrJQ1Htlv4f0.jpg)
കോട്ടയം: പരിസ്ഥിതി മലിനമാകുന്നില്ലെന്നു ഉറപ്പു വരുത്താന്‍ മദ്യക്കുപ്പികള്‍ക്കു 20 രൂപ അധിമായി ഇടാക്കുകയും ഇതേ തുക കുപ്പി തിരികെ എത്തിക്കുമ്പോള്‍ മടക്കി നല്‍കുയും ചെയ്യുന്ന പദ്ധതി പരീക്ഷണാടിസ്ഥാനം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, മദ്യം വാങ്ങി കുപ്പി മാറ്റിയൊഴിച്ചു അപ്പോള്‍ തന്നെ കൗണ്ടറില്‍ ഏല്‍പ്പിച്ചു പണം തിരികെ വാങ്ങുകയാണ് ചില വിരുതന്മാര്‍.
ഇരവരുടെ പ്രവര്‍ത്തികള്‍ എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെടുകയും ബിവറേജസ് പരിസത്തു ഇത്തരത്തില്‍ മദ്യം കുപ്പി മാറ്റി ഒഴിക്കുന്നുണ്ടോയെന്ന പരിശോധിക്കാന്‍ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനമായി. പലരും ദൂരേയ്ക്കു പോകാതെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ അടുത്തു നിന്നു തന്നെയാണ് ഇത്തരത്തില്‍ മാറ്റിയൊഴിക്കുന്നത്.
ബെവ്കോ നല്‍കുന്നത് എക്സൈസ് പരിശോധിച്ച് ഉറപ്പാക്കി സീല്‍ ചെയ്ത ബോട്ടിലിലെ മദ്യം. ഇത് ഒഴിഞ്ഞ കുപ്പിയിലേക്കു പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും കൈവശമുണ്ടാവുക. ഇങ്ങനെ കരുതുന്ന മദ്യം എക്സൈസോ, പോലീസോ പിടികൂടിയാല്‍ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍, ചില കുടിയന്മാര്‍ സ്ഥലത്തു വെച്ചു തന്നെ മദ്യം മറ്റൊരു കുപ്പിയില്‍ മാറ്റിയൊഴിച്ചു അപ്പോള്‍ തന്നെ കുപ്പി കൊടുത്ത് പണം മടക്കി വാങ്ങിയിരുന്നു. ചില ചാനലുകള്‍ ഇതു വലിയ വാര്‍ത്തയാക്കുകയും വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെ വിലകൂട്ടിയതില്‍ ക്ഷുഭിതരായി കുടിയന്മാര്‍ കൂട്ടത്തോടെ കുപ്പി മാറ്റിയൊഴിക്കാന്‍ ആരംഭിച്ചു. ഇത് എക്‌സൈസിനു തലവേദനയായിരിക്കുകയാണ്.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലായി തെരഞ്ഞെടുത്ത 20 ഔട്ട്‌ലെറ്റുകളിലാണു പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നത്. താത്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. 20 രൂപ കൂടി അധികം നല്‍കണമെന്ന കാര്യം കൗണ്ടറില്‍ എത്തുമ്പോള്‍ മാത്രം അറിയുന്ന മദ്യപന്മാരെ പറഞ്ഞു മനസിലാക്കാന്‍ ജീവനക്കാര്‍ പാടുപെടുന്നുണ്ട്.