അഞ്ച് ദിവസത്തിനിടെ എക്‌സൈസ് പിടികൂടിയത് 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന്. 360 കേസ്, 368 അറസ്റ്റ്. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകള്‍

മയക്കുമരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ 'OPERATION CLEAN SLATE' തീവ്രയത്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ ഡി പി എസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

New Update
m b rajesh

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ 'OPERATION CLEAN SLATE' തീവ്രയത്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ ഡി പി എസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേസുകളില്‍ 378 പേരെയാണ് പ്രതി ചേര്‍ത്തത്. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു.

Advertisment

ഒളിവില്‍ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകള്‍ എക്സൈസ് നടത്തി. ഇതിന് പുറമേ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്.


ഈ സമയത്ത് 21,389 വാഹനങ്ങള്‍ എക്സൈസ് പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങളും പിടിച്ചിട്ടുണ്ട്. 602 സ്‌കൂള്‍ പരിസരം, 152 ബസ് സ്റ്റാന്‍ഡ് പരിസരം, 59 ലേബര്‍ ക്യാമ്പുകള്‍, 54 റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടി.



മാര്‍ച്ച് 5 മുതല്‍ 12 വരെയാണ് നിലവില്‍ ക്യാമ്പയിന്‍ നിശ്ചയിച്ചത്. മയക്കുമരുന്നിനെതിരെ കൂടുതല്‍ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.


സ്‌കൂളുകളും കോളേജുകളും ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള വ്യാപകപരിശോധന തുടരും.

അതിര്‍ത്തിയിലും ജാഗ്രത തുടരും. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു. മയക്കു മരുന്നിനെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.