New Update
/sathyam/media/media_files/2025/01/30/9Qqx7pgSETXWEJkSKLLZ.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് എക്‌സൈസിന്റെ കഞ്ചാവ് വേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് കണ്ടെടുത്ത് രണ്ട് പ്രതികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
Advertisment
2.004 കിലോഗ്രാം കഞ്ചാവുമായി അശോകനെയും (52 ) 1.54 കിലോഗ്രാം കഞ്ചാവുമായി നസീഫ് (41 ) എന്നയാളുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
ഒരാളെ കുമാരപുരത്തും ഒരാളെ കേശവദാസപുരത്തും വെച്ചാണ് എക്‌സൈസ് പിടികൂടിയത്. ബൈക്കില്‍ കഞ്ചാവുമായി വരികയായിരുന്ന ഇരുവരെയും എക്‌സൈസ് സംഘം പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ഐബി യൂണിറ്റും ചേര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us