ബിലീവേഴ്‌സ് ആശുപത്രിലെ സ്വാളോയിങ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരുടെ അഭിനന്ദനം. ഒരു വര്‍ഷത്തിനിടെ ക്ലിനിക്ക് ഡിസ്ഫേജിയ പരിശോധന, പുനരധിവാസം, പ്രഫഷണല്‍ പരിശീലനം, മള്‍ട്ടിഡിസിപ്ലിനറി സഹകരണം എന്നീ സേവനങ്ങള്‍ നല്‍കുന്ന സംസ്ഥാനത്തിലെ വളര്‍ന്നുവരുന്ന കേന്ദ്രങ്ങളില്‍ ഒന്നായി സ്വാളോയിങ് ക്ലിനിക്ക് മാറി. വേള്‍ഡ് സ്വാളോയിങ് ദിനത്തോടനുബന്ധിച്ചു സ്വാളോയിങ് ക്ലിനിക്കിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സിമ്പോസിയത്തില്‍ അവതരിപ്പിച്ചു

New Update
belivers charch medical college

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിലെ സ്വാളോയിങ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരുടെ അഭിനന്ദനം.
ഒരു വര്‍ഷത്തിനിടെ ക്ലിനിക്ക് ഡിസ്ഫേജിയ പരിശോധന, പുനരധിവാസം, പ്രഫഷണല്‍ പരിശീലനം, മള്‍ട്ടിഡിസിപ്ലിനറി സഹകരണം എന്നീ സേവനങ്ങള്‍ നല്‍കുന്ന സംസ്ഥാനത്തിലെ വളര്‍ന്നുവരുന്ന കേന്ദ്രങ്ങളില്‍ ഒന്നായി സ്വാളോയിങ് ക്ലിനിക്കിനെ മാറ്റാന്‍ ബിലീവേഴ്‌സിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു.

Advertisment

സ്പീച്ച് ആന്‍ഡ് സ്വാളോ യൂണിറ്റ് വേള്‍ഡ് സ്വാളോവിങ് ദിനത്തോടനുബന്ധിച്ചു ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെ ഭാഗമായ സ്വാളോവിങ് ക്ലിനിക്കിന്റെ ഒരു വര്‍ഷത്തെ നാഴികക്കല്ലായ നേട്ടങ്ങള്‍ അവതരിപ്പിക്കപ്പെട്ട ചടങ്ങിലാണു ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം ലഭിച്ചത്. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെമ ഡിഗ്ലൂട്ടോളജിസ്റ്റായ ആരോമല്‍ പ്രസാദ് ആണു വിഷയം വിശദമായി അവതരിപ്പിച്ചത്. വിഴുങ്ങല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള രോഗികളുടെ പരിചരണമേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിലീവേഴ്‌സ് ആശുപത്രി കൈവരിച്ച പുരോഗതി, സ്പീച്ച് ആന്‍ഡ് സ്വാളോ യൂണിറ്റിലെ നവീകരണങ്ങള്‍, രോഗികള്‍ക്കുണ്ടായ പുരോഗതി എന്നിവ സിമ്പോസിയം ചര്‍ച്ച ചെയ്തു.

സെഷനില്‍ അവതരിപ്പിച്ച പ്രധാന നേട്ടങ്ങളില്‍ ഫൈബറൊപ്റ്റിക് എന്‍ഡോസ്‌കോപ്പിക് ഇവാലുവേഷന്‍ ഓഫ് സ്വാളോയിങ് (എഫ്.ഇ.ഇ.എസ്) ദിവസേന നടത്തുന്ന ക്ലിനിക്കല്‍ പ്രാക്ടീസിലേക്കു വിജയകരമായി ഉള്‍പ്പെടുത്തിയതും, നഴ്‌സിങ് സ്റ്റാഫിന് ബെഡ്‌സൈഡ് സ്‌ക്രീനിങ്, ആസ്പിറേഷന്‍ തടയല്‍, അപകടസാധ്യതയുള്ള രോഗികളെ നേരത്തെ തിരിച്ചറിയല്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിയും രോഗി സുരക്ഷയും ആശുപത്രിയിലുടനീളമുള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്തിയതും ഉള്‍പ്പെടുന്നു. കൂടാതെ, ഇത്തവണ ബിലീവേഴ്‌സ് ആശുപത്രിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ന്യൂറോഡിസ്ഫാഗിയ സിമ്പോസിയം വഴി, വിവിധ വിദഗ്ധര്‍ പങ്കെടുത്ത ഈ ശാസ്ത്രീയ വേദി ക്ലിനിക്കിനെ കേരളത്തിലുടനീളം ശ്രദ്ധേയമാക്കി.

ക്ലിനിക്കിന്റെ വളര്‍ച്ചയ്ക്കു അടിസ്ഥാനമായ മറ്റു വിഭാഗങ്ങളുടെ സഹകരണവും സെഷനില്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. പി.എം.ആര്‍ വിദഗ്ധര്‍, ന്യൂറോളജിസ്റ്റുകള്‍, ഇന്റെന്‍സിവിസ്റ്റുകള്‍, ഇ.എന്‍.ടി. സര്‍ജന്‍മാര്‍, ഗാസ്‌ട്രോഎന്ററോളജിസ്റ്റുകള്‍, ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, നഴ്‌സിങ് ലീഡര്‍മാര്‍ എന്നിവരുമായി സംഘം നിരന്തരം സഹകരിച്ചു സമഗ്രമായ രോഗിപരിചരണം ഉറപ്പാക്കുന്നു.

ഈ ഏകോപിത പ്രവര്‍ത്തനം പരിശോധനയുടെ കൃത്യത, ചികിത്സാ പദ്ധതി രൂപീകരണം എന്നിവ ഗണ്യമായി മെച്ചപ്പെടുത്തി. ഡയറ്റീഷ്യന്‍മാരുമായി ചേര്‍ന്നു രൂപപ്പെടുത്തിയിട്ടുള്ള ഡയറ്റ് മോഡിഫിക്കേഷന്‍ പ്രോട്ടോക്കോളുകളും ക്ലിനിക്കു കൂടുതല്‍ ശക്തമാക്കി. ബിലീവേഴ്‌സ് ആശുപത്രിലെ പി.എം.ആര്‍ വിഭാഗം, ഡിഗ്ലൂട്ടോളജിയില്‍ കേരളത്തിലെ മുന്‍നിര കേന്ദ്രമെന്ന നിലയില്‍ സ്ഥാപനത്തെ ഉയര്‍ത്തിയ സ്പീച്ച് ആന്‍ഡ് സ്വാളോ യൂണിറ്റിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു. ഗവേഷണം, പ്രഫഷണല്‍ പരിശീലനം, സാമൂഹ്യ ബോധവല്‍ക്കരണം എന്നിവയില്‍ തുടരുന്ന പ്രാധാന്യത്തോടെ ബിലീവേഴ്‌സ് സ്വളോ ക്ലിനിക്ക് ചികിത്സയുടെ ശാസ്ത്രീയ മികവു വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

Advertisment