പ്രവാസികളുടെ സമ്പാദ്യ ചൂഷണം: നടപടി ആവശ്യപ്പെട്ട് പത്തേമാരി പ്രവാസി സമിതി

New Update
pathdemari pravasi

തൃപ്രയാർ : പ്രവാസികളുടെ കഠിനാധ്വാനഫലമായ സമ്പാദ്യങ്ങൾ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുള്ള നിയമങ്ങൾ കൊണ്ടുവരണമെന്ന്  പത്തേമാരി പ്രവാസി സമിതി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
 
പത്തേമാരി പ്രവാസി സമിതി പ്രസിഡൻറ് അബ്ദു തടാകത്തിന്റെ അധ്യക്ഷതയിൽ നടന്ന വെബിനാർ ആഫ്രിക്ക ട്രേഡ് കമ്മീഷണർ സി.പി.സാലിഹ് ഉദ്ഘാടനം ചെയ്തു.  സാമൂഹിക പ്രവർത്തകനായ കരീം പന്നിത്തടം മുഖ്യപ്രഭാഷണവും, പത്തേമാരി പ്രവാസി സമിതി ജനറൽ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം വിഷയാവതരണവും നടത്തി.
പ്രവാസികൾ നേരിടുന്ന സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ച് നിയമപരമായ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.  എം. സുരേന്ദ്രൻ വിശദമായ ക്ലാസ്സെടുത്തു.

Advertisment

സമിതിയുടെ രാജ്യാന്തര പ്രതിനിധികളായ ലോക കേരള സഭ അംഗം പി.കെ.കബീർ (സലാല),കെ.എസ്. ചന്ദ്രശേഖരൻ,അബ്ദു റഊഫ് കൊണ്ടോട്ടി (ഖത്തർ), ഒ.കെ. മുഹമ്മദാലി (ഒമാൻ), ബഷീർ അമ്പലായി (ബഹ്‌റൈൻ),മാള മുഹിയദ്ദീൻ ഹാജി (സൗദി അറേബ്യ), സക്കറിയ വടക്കേകാട് (ചൈന),അഷറഫ് കൊടുങ്ങല്ലൂർ (ദുബായ്) തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

പത്തേമാരി പ്രവാസി സമിതി പുറത്തിറക്കാനൊരുങ്ങുന്ന സുവനീറിനുള്ള എല്ലാ പിന്തുണയും വാഗ്ദാനിച്ചുകൊണ്ട്, സമിതിയുടെ പ്രവാസികളുടെ ഉന്നമനത്തിനുള്ള പരിശ്രമങ്ങളെ പങ്കെടുത്തവർ അഭിനന്ദിച്ചു.

Advertisment