/sathyam/media/media_files/rvPeW2uloopzYk2sbTXe.jpg)
കോട്ടയം: കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേന്ദ്ര ഡാറ്റയെ മുന്‍നിര്‍ത്തി സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു.
അതിദരിദ്രരെ കണ്ടെത്താന്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ രീതിശാസ്ത്രം, മാനദണ്ഡങ്ങള്‍, ഫലങ്ങള്‍ എന്നിവ ഉടന്‍ പൊതുജനത്തിനായി പ്രസിദ്ധീകരിക്കണമെന്നമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുൻനിര സാമ്പത്തിക വിദഗ്ധര്‍ സർക്കാരിന് കത്ത് നൽകി.
ഇതോടെ കൊട്ടിഘോഷിച്ച് നടത്തിയ 'അതിദാരിദ്ര്യ വിമുക്ത' പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ വെട്ടിലായി.
അതിദാരിദ്ര്യം എന്നതിനെ 'അഗതിത്വം' എന്നതിലേക്കു ചുരുക്കിയാണു സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തിയതെന്നാണ് കേന്ദ്ര റിപ്പോര്‍ട്ടുകൾ നിരത്തി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
/filters:format(webp)/sathyam/media/media_files/SyI9wTZuCFZkFz5Xx9xU.jpg)
ഇതോടെ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെയും പ്രഫസര്‍മാരുടെയും രൂക്ഷമായ വിമര്‍ശനത്തിനു പ്രഖ്യാപനം വിധേയമാവുകയാണ്.
സര്‍ക്കാര്‍ മുന്നോട്ട് വെച്ച കണക്കുകളും കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഔദ്യോഗിക ഡാറ്റയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് ഇക്കണോമിസ്റ്റു കളുടെ പ്രധാന ആരോപണം.
സംസ്ഥാനം തിരിച്ചറിഞ്ഞ 64,006 അതിദാരിദ്ര്യ കുടുംബങ്ങളുടെ കണക്ക്, കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ യുക്തിക്കു നിരക്കുന്നതല്ലെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട് പ്രഫസര്‍മാരായ എം.എ. ഉമ്മന്‍, കെ.പി. കണ്ണന്‍ എന്നിവരുള്‍പ്പെടെയുള്ള 25 പേര്‍ സംസ്ഥാന സര്‍ക്കാരിനു തുറന്ന കത്തു നല്‍കി.
/filters:format(webp)/sathyam/media/media_files/bvMAIUHKVedRrMoQC8BQ.jpg)
അവകാശവാദത്തെ ചോദ്യം ചെയ്യാന്‍ വിമര്‍ശകര്‍ പ്രധാനമായും ഉപയോഗിക്കുന്നത് അന്ത്യോദയ അന്ന യോജന (എ.എ.വൈ) പദ്ധതിയുടെ കണക്കുകളാണ്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം, ഏറ്റവും ദരിദ്രരായവര്‍ക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് എ.എ.വൈ. കേരളത്തില്‍ ഈ വിഭാഗക്കാര്‍ക്ക് മഞ്ഞ റേഷന്‍ കാര്‍ഡാണ് നല്‍കുന്നത്.
സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 5.92 ലക്ഷം കുടുംബങ്ങളാണ് ഈ എ.എ.വൈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
എന്നാല്‍, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയത് 64,006 കുടുംബങ്ങളെ മാത്രമാണ്. ഇതാണു സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന വിഷയം.
/filters:format(webp)/sathyam/media/media_files/2025/11/04/keralam-800x450-2025-11-04-17-02-39.jpg)
ഏറ്റവും ദരിദ്രരായ 5.92 ലക്ഷം കുടുംബങ്ങള്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ഉണ്ടായിരിക്കെ, 'അതിദാരിദ്ര്യമുള്ളവര്‍' വെറും 64,006 പേര്‍ മാത്രമാണെന്നു സര്‍ക്കാര്‍ എങ്ങനെ പ്രഖ്യാപിച്ചു?
എ.എ.വൈ ഗുണഭോക്താക്കളെ മുഴുവന്‍ അതിദാരിദ്ര്യത്തില്‍ നിന്നു പുറത്തുകൊണ്ടുവന്നു എങ്കില്‍, അതിന്റെ ശാസ്ത്രീയ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല? എന്നു വിദഗ്ധര്‍ ചോദിക്കുന്നു.
അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലാതായി എന്ന പ്രഖ്യാപനം സംസ്ഥാനത്തിനു തിരിച്ചടിയാകുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/9vJ0Fvfz11zCtfSpjkoh.jpg)
അതിദാരിദ്ര്യം പൂര്‍ണമായി നീങ്ങി എന്നു പ്രഖ്യാപിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ 5.92 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനോ മറ്റു സംസ്ഥാനങ്ങളിലേക്കു വഴിതിരിച്ചുവിടാനോ സാധ്യതയുണ്ടെന്നു പ്രതിപക്ഷം ഇതിനോടകം ആരോപണം ഉര്‍ത്തിക്കഴിഞ്ഞു.
ഇങ്ങനെ വന്നാൽ അത് സർക്കാരിന് കനത്ത തിരിച്ചടിയാകും. മാത്രമല്ല ഇത് ബാധിക്കുന്നത് സംസ്ഥാനത്തെ പട്ടിണി പാവങ്ങളായ ലക്ഷക്കണക്കിന് ജനങ്ങളെയായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us