കുമരനെല്ലൂർ പാലംകടവിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യരംഗത്ത് ക്ലബ്ബുകൾ നടത്തുന്ന ഇത്തരം ഇടപെടലുകൾ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
Untitled

കുമരനെല്ലൂർ: പാലംകടവ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും തിരൂർ അൽമനാറ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് കുമാരനെല്ലൂരിൽ നടന്നു.

Advertisment

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പ് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് ക്ലബ്ബുകൾ നടത്തുന്ന ഇത്തരം ഇടപെടലുകൾ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ക്ലബ്ബ് പ്രസിഡന്റ് മുജീബ് വി.വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി വിമൽ പി.ജി സ്വാഗതം ആശംസിച്ചു. കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ, വിസ്‌ഡം കോളേജ് പ്രിസിപ്പൾ അലി മാസ്റ്റർ,  അമീൻ മാസ്റ്റർ, അലി കുമരനെല്ലൂർ  ഖാലിദ് തേറയിൽ, നാരായണൻകുട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തിരൂർ അൽമനാറ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെയും സാങ്കേതിക വിദഗദ രുടെയും നേതൃത്വത്തിൽ കാഴ്ച പരിശോധന, തിമിര നിർണ്ണയം തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കി. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്ന ക്യാമ്പിന് ക്ലബ്ബ് പ്രവർത്തകർ നേതൃത്വം നൽകി. ചടങ്ങിന് സിറാജ് ആളത്ത് നന്ദി രേഖപ്പെടുത്തി.

Advertisment