/sathyam/media/media_files/2025/07/09/8a9ab59d-e95a-402c-a6a6-7d0cdbef56a2-1-2025-07-09-18-57-12.jpg)
പത്തനംതിട്ട: അടൂർ ഏഴംകുളം പട്ടരുകോണം ജോയിടെ മകൾ സിമിയുടെ ചികിത്സക്കായി ഒരു നാട് ഒരുമിച്ച അനുഭവമാണ് ഏഴംകുളം നിവാസികൾക്ക് പറയാനുള്ളത്.
ഹൃദയത്തിന്റെ വാൽവ് മാറ്റി വെയ്ക്കുന്നതിനായി ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സായിലായിരുന്ന സിമിയുടെ കുടുംബം കണ്ടത്തേണ്ടിയിരുന്നത്.
സാമ്പത്തികമായി വിഷമിച്ച സിമിയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി തങ്ങളാൽ ചെയ്യാൻ സാധിക്കുന്ന സഹായഹസ്തവുമായി ഏഴംകുളം നിവാസികൾ ഒത്തുകൂടുന്ന കാഴ്ചയാണ് പിന്നീട് ഏഴംകുളം സാക്ഷിയായത്.
കുടുംബത്തിന്റെ വിഷമ സ്ഥിതി അറിഞ്ഞ ജനമൈത്രി കൂട്ടായ്മ അതിന് മുൻകൈ ഏറ്റെടുത്തു. പിന്തുണയുമായി പാറക്കൽ ചങ്ക് ബ്രദർസ്, നമ്മുടെ സ്വന്തം നാട്ടുകാർ എഫ് ബി ഗ്രൂപ്പ്,
ചലഞ്ച് ആർട്ട്സ് & സ്പോർട്സ് ക്ലബ്, ബി & യു ഫൗണ്ടേഷൻ, ഏഴംകുളം റെസിഡൻസ് അസോസിയേഷൻ, തൊടുവകാട് പ്രവാസി സുഹൃത്തുക്കൾ, ഏഴംകുളം മുസ്ലിം ജമാഅത്ത്, തൊടുവകാട് കത്തോലിക്ക പള്ളി,
തൊടുവക്കാട് കോൺഗ്രസ് പാർട്ടി പ്രവർത്തകർ, സാധാരണക്കാരായ ജനങ്ങൾ, തൊടുവകാട് പൗരസമതി തുടങ്ങിയ വിവിധ ക്ലബ്ബുകളും സംഘടനകളും കൈ കോർത്തതോടെ 4,85,000 രൂപ സ്വരൂപിച്ചു. സമാഹരിച്ച മുഴുവൻ തുകയും നാട്ടുകാരുടെ സാന്നിധ്യത്തിൽ സിമിയുടെ കുടുംബത്തിന് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us