ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഹൃദയ ചിഹ്നത്തോടെ നസ്രിയ

ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഹൃദയ ചിഹ്നത്തോടെ നസ്രിയ എഴുതിയിരിക്കുന്നു.

New Update
swadefd

 നടന്‍ ഫഹദ് ഫാസിലിന് 41-ാം ജന്മദിനമാണ്. പിറന്നാൾ ദിനത്തിൽ ഫഹദിന്  മനോഹരമായ ജന്മദിനാശംസയുമായി നസ്രിയ നസീമും എത്തിയിരിക്കുകയാണ്. ഫഹദിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് നസ്രിയ ആശംസ പങ്കുവച്ചിരിക്കുന്നത്. ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഹൃദയ ചിഹ്നത്തോടെ നസ്രിയ എഴുതിയിരിക്കുന്നു. 

Advertisment

അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രം മാമന്നനിലെ രത്നവേല്‍ എന്ന വില്ലന്‍ വേഷം ഏറെ ആഘോഷിക്കപ്പെടുന്നതിനിടെയാണ് ഫഹദ് 41മത് ജന്മദിനം ആഘോഷിക്കുന്നത്. അടുത്തതായി രജനികാന്തിനൊപ്പം ഫഹദ് അഭിനയിക്കും എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന  ടിജി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് രജനിക്കൊപ്പം അഭിനയിക്കുന്നത് എന്നാണ് വിവരം. 

2021ല്‍ തമിഴ് സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജയ് ഭീം എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ജ്ഞാനവേല്‍. അതിനാല്‍ തന്നെ പതിവ് മാസ് ആക്ഷന്‍ രീതിയില്‍ ആല്ലാതെ രജനി ചിത്രത്തില്‍ എത്തുമെന്നാണ് കോളിവുഡിലെ സംസാരം. എന്നാല്‍ ചിത്രം ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും എന്നാണ് പുറത്തുവരുന്ന വിവരം.  മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും, മഞ്ജു വാര്യരും ചിത്രത്തിലുണ്ടായേക്കും എന്നാണ് സൂചന. 

ഈ വര്‍ഷം ഫഹദിന്‍റെതായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം പുഷ്പ 2 ആണ്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. ട്രാക്ക് ടോളിവുഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം 6 കോടിയാണ്. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ഫഹദിന് ലഭിച്ചത് 5 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കരിയറിന്‍റെ ആരംഭകാലത്ത് മറുഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യം കാട്ടാതിരുന്ന നടനാണ് ഫഹദ് ഫാസില്‍. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പക്ഷേ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ഫഹദിനെത്തേടി അവിടെനിന്ന് അവസരങ്ങള്‍ ഏറെയെത്തി. ഭാഷ നോക്കാതെ ശ്രദ്ധേയ പ്രോജക്റ്റുകളുടെ ഭാഗമാവാന്‍ ഫഹദ് തീരുമാനിച്ചത് സമീപ വര്‍ഷങ്ങളിലാണ്. വിക്രം, പുഷ്പ തുടങ്ങി തമിഴിലും തെലുങ്കിലും വമ്പന്‍ പ്രോജക്റ്റുകളുടെ ഭാഗമായ ഫഹദ് അവിടങ്ങളിലെ സിനിമാ മേഖലകളുടെയും പ്രേക്ഷകരുടെയും സ്നേഹ ബഹുമാനങ്ങളും നേടി. 

fahad-fazil-celebrate-41th-birthday nazriya-nazim
Advertisment