New Update
/sathyam/media/media_files/JTJ92RinACddvB7NzehV.webp)
കൊച്ചി: വ്യാജ പീഡന പരാതികള്‍ ഭയപ്പെടുത്തുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ആര്‍ക്കെതിരെയും എന്തും പറയാമെന്ന സാഹചര്യമാണ്.
Advertisment
പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഗൗരവമായി കാണണമെന്നും അസോസിയേഷന് പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പലരും പോലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നു.
വ്യാജ പരാതികള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.