Advertisment

യൂത്ത് കോണ്‍ഗ്രസിലെ വ്യാജ ഐഡി കാര്‍ഡ് വിവാദത്തിൽ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം; നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍

New Update
പാരിപ്പള്ളി പോലീസ് പ്രവർത്തകരെ കള്ളകേസിൽ പെടുത്തി വേട്ടയാടുന്നു : സമരപരി പാടികളുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം. പരാതികളില്‍ മ്യൂസിയം പൊലീസ് കേസെടുക്കും.

Advertisment

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡിജിപി കൈമാറി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ചയ് കൗള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും ആവശ്യപ്പെട്ടിരുന്നു.  

യൂത്ത് കോണ്‍ഗ്രസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍ നടപടികള്‍  സ്വീകരിക്കുക. 

Advertisment