തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ ഏത് അന്വേഷണവും നടക്കട്ടേയെന്ന് നിയുക്ത യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ സംഘടനയ്ക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.