ആസിയയുടെ മരണം; കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം

പെൺകുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നതായി ആസിയയുടെ മാതാവ് പറഞ്ഞു.

New Update
asiya suicide

ആലപ്പുഴ: ആലപ്പുഴയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആസിയയുടെ മരണത്തിൽ സംശയവുമായി ബന്ധുക്കൾ. ആസിയയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. പെൺകുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നതായി ആസിയയുടെ മാതാവ് പറഞ്ഞു. ഭർതൃ വീട്ടുകാർ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെന്നും മാതാവ് കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

ആസിയയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തിൽ മരണത്തെ പുൽകുന്നുവെന്ന് ആസിയ ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. ആസിയയുടെ വിവാഹത്തിന് നാല് മാസം മുമ്പായിരുന്നു പിതാവ് മരണപ്പെട്ടത്. വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആസിയയുടെ ജീവൻ നഷ്ടമായിരുന്നു. വിരൽ അടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. പിതാവിന്റെ മരണത്തിലെ മനോവിഷമത്തിൽ ആയിരുന്നു ആസിയ എന്ന് ബന്ധുക്കൾ പറയുന്നു.

ഡെന്റൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ. മൂവാറ്റുപുഴയിൽ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയിൽ ഒരു ദിവസമാണ് ഭർതൃവീട്ടിൽ വരുന്നത്. ഇന്നലെ ഭർത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭർത്താവ്.

Advertisment