'അപകടത്തിന് ശേഷവും മര്‍ദ്ദിച്ചു'; സ്ഥലംമാറ്റ നടപടിയില്‍ തൃപ്തരല്ലെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം

പൊലീസ് മദ്യ ലഹരിയിലായിരുന്നു എന്നും കുടുംബത്തിന്റെ ആരോപണമുണ്ട്.

New Update
kumbala student.

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഫര്‍ഹാസിന്റെ കുടുംബം. സ്ഥലം മാറ്റ നടപടിയില്‍ തൃപ്തരല്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയുടെ കുടുംബം കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

Advertisment

ഇനി ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. കുറ്റാരോപിതരായവരെ പൊലീസ് സംരക്ഷിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണം വേണം. ഏത് അറ്റം വരെയും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മരിച്ച ഫര്‍ഹാസിന്റെ സഹോദരന്‍ റഫീഖ് പറഞ്ഞു.

അപകടത്തിന് ശേഷവും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നും കുടുംബം ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴും ഡിവൈഎസ്പി അവഹേളിച്ചു. പൊലീസ് മദ്യ ലഹരിയിലായിരുന്നു എന്നും കുടുംബത്തിന്റെ ആരോപണമുണ്ട്.

കുമ്പളയില്‍ പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെയായിരുന്നു സ്ഥലം മാറ്റിയത്. പൊലീസ് കിലോമീറ്ററുകളോളം വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ച ഫര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ വാഹനത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വെപ്രാളത്തില്‍ വിദ്യാര്‍ത്ഥികള്‍ വാഹനമെടുത്ത് പോയതോടെ പൊലീസ് പിന്തുടരുകയായിരുന്നു.

kasargod
Advertisment