New Update
/sathyam/media/media_files/2025/04/09/pItSbc3BTAC5Hw8cxYbs.jpg)
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ലീഗ് നേതാവ് എം സി ഖമറുദ്ദീനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് ചെയർമാൻ പൂക്കോയ തങ്ങളും ഇഡിയുടെ അറസ്റ്റിലായിട്ടുണ്ട്.
Advertisment
ഇരുവരെയും വിശദമായി ചോദ്യം ചെയ്യുവാനായി കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
കേരള പൊലീസ് കാസർകോട്, കണ്ണൂർ ജില്ലകളിൽ 168 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിത്.
പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.