പാലക്കാട് മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. പിതാവ് ഒളിവിൽ, ആന്വേഷണം ആരംഭിച്ച് പോലീസ്

New Update
kerala police vehicle1

പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിൽ ആണ് സംഭവം. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്.

Advertisment

രാത്രി 8.30 ഓടെ മദ്യപിച്ച് വീട്ടിൽ സിജിൽ എത്തിയപ്പാേഴായിരുന്നു സംഘർഷമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് മരിച്ച സിജിൽ. അച്ഛൻ ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisment