മലപ്പുറം എഫ് സി ഫുട്ബോൾ ടീം ലോഗോ പ്രകാശനം ചെയ്തു

അദ്ദേഹത്തിൽ നിന്നും കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈൻ പ്രസിഡന്റ്  അർഷാദ് അഹ്‌മദ്‌ പാലക്കണ്ടി ലോഗോ ഏറ്റു വാങ്ങി.

New Update
Untitledtrrummpp

മലപ്പുറം: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഫുട്ബോൾ ടീം "മലപ്പുറം എഫ്സി "   ലോഗോ പ്രകാശനം, എം ജെ പി എ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു ഇന്ത്യൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമസ് നിർവഹിച്ചു.

Advertisment

അദ്ദേഹത്തിൽ നിന്നും കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈൻ പ്രസിഡന്റ്  അർഷാദ് അഹ്‌മദ്‌ പാലക്കണ്ടി ലോഗോ ഏറ്റു വാങ്ങി.

Untitledtrrummpp

പ്രസ്തുത പരിപാടിയിൽ അധ്യക്ഷൻ എം ജെ പി എ പ്രസിഡന്റ് ചെമ്പൻ ജലാൽ , രക്ഷാധികാരി നാസർ മഞ്ചേരി , സെക്രട്ടറി പ്രവീൺ മേൽപത്തൂർ , സ്പോർട്സ് കൺവീനർ സാജൻ ചെറിയാൻ,അഡ്വ:വി. കെ. തോമസ്, സഹൽ ജമാലുദ്ധീൻ, ഡോ:ഫെമിൽ, സക്കീർ ഷിഫ അൽജസിറ, കെ  എഫ് എ സെക്രട്ടറി സജാദ്സുലൈമാൻ , കെ എഫ് എ ട്രെഷറർ തസ്‌ലിം തെന്നാടൻ,മൊയ്‌ദീൻ കുട്ടി,ബാലൻ എടപ്പാൾ, ആദിൽ പറവത്ത്, ദിലീപ്, മജീദ് ചെമ്മാട്, ഖൽഫാൻ,മനോജ്‌, റഷീദ്, രഞ്ജിത്ത്, സഫ്‌വാൻ, വിനീഷ്,നാസർ, മണി,കരീം മോൻ, സ്വരാജ് സലാം നിലമ്പൂർ,സുനിൽ, മുഹമ്മദാലി, റഷീദ്, പ്രമോദ്, റഫീഖ്,പ്രപഞ്ച്, ഷഹീൻ, നസീർ,ബാബു പൊന്നാനി, അരുൺ, സജീവ്, അഭിലാഷ്, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

 മലപ്പുറം ജില്ലയിൽ നിന്നും ബഹറൈനിലുള്ള പ്രവാസികളിൽ  മലപ്പുറം എഫ് സി ഫുട്ബോൾ ടീമിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ  +973 39264864 എന്ന വാട്സപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന്  കമ്മറ്റി ഭാരവാഹികൾ അറിയിച്ചു

Advertisment