ഫെഡറൽ ബാങ്കിന്റെ എഐ ഓണം ക്യാംപെയിൻ ശ്രദ്ധ നേടുന്നു

New Update
POOKKALAM PAYASAM
മൊബൈൽ സ്‌ക്രീനിലാകെ ഇതൾ വിരിയുന്ന പൂക്കൾ, സ്വാഗതമരുളാൻ നമ്മുടെ സ്വന്തം കഥകളി വേഷം, ഓണം ഓഫറുകളുമായി മാവേലിത്തമ്പുരാൻ, അകമ്പടിയായി വാദ്യമേളങ്ങളും ചുണ്ടൻവള്ളവും. നമുക്ക് മാത്രമായെന്ന തോന്നലുളവാക്കുന്ന രീതിയിൽ ഫെഡറൽ ബാങ്ക് പുറത്തിറക്കിയ ഓണം ക്യാംപെയിൻ പുതുമകൊണ്ടും വ്യത്യസ്ത കൊണ്ടും ശ്രദ്ധയാകർഷിക്കുന്നു. ഫെഡറൽ ബാങ്കിൻ്റെ പരസ്യത്തിൽ ലഭ്യമാക്കിയ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോഴാണ് സ്‌ക്രീനിൽ ഈ 'അത്ഭുത ലോകം' വിരിയുന്നത്.
Advertisment
ശബ്ദകോലാഹലങ്ങളില്ലാതെ തികച്ചും വ്യക്തിപരമായി അനുഭവേദ്യമാകുന്ന തരത്തിലാണ് ഫെഡറൽ ബാങ്ക് ഓണം ക്യാംപെയിൻ അവതരിപ്പിച്ചിട്ടുള്ളത്. ഇടപാടുകാർക്ക് ഏതുസമയത്തും ക്യാംപെയിൻ ആസ്വദിക്കാമെന്നതാണ് സവിശേഷത. ടെക്നോളോജിയാൽ നയിക്കപ്പെടുന്ന ആധുനിക കാലത്ത്, നൂതന സാങ്കേതിക വിദ്യ അധിഷ്ഠിതപ്പെടുത്തിയുള്ള മാർക്കറ്റിംഗ് രീതി അവലംബിക്കുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് ഇത്തരമൊരു വേറിട്ട ഓണം ക്യാംപെയിൻ അവതരിപ്പിച്ചതെന്ന് ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു. "ഇന്റർനെറ്റ്, വിവിധ സോഷ്യൽ മീഡിയ, ബ്ലോക്ക് ചെയിൻ എന്നിവയിലൂടെ പരസ്പര ബന്ധിതമാണ് ഇന്നത്തെ ലോകം. ദിനേന സാങ്കേതിക വിദ്യയിൽ അത്ഭുതാവഹമായ പുരോഗതിയാണ് ഉണ്ടാകുന്നത്. ഒരു ബ്രാൻഡെന്ന നിലയിൽ, നിർമിത ബുദ്ധി (എഐ) ഉൾപ്പെടെ സാങ്കേതിക വിദ്യയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ സമന്വയിപ്പിച്ച് മാർക്കറ്റിംഗ് അനുഭവം മികച്ചതാക്കാനാണ് ഫെഡറൽ ബാങ്ക് ശ്രമിക്കുന്നത്. സംസ്കാരത്തെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന ഏതൊരു ആഘോഷത്തിലും 'ടെക് ഫസ്റ്റ്'   സമീപനമാണ് ആധുനിക ഉപഭോക്താക്കൾക്കുള്ളത്. ഇതിന്റെ ഭാഗമായാണ്, ഓണത്തിന്റെ നന്മയും കുടുംബ ബന്ധങ്ങളിലെ ദൃഢതയും ഉറപ്പാക്കുന്ന ഓണം ക്യാംപെയിൻ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചത്."- അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ ബാങ്കിന്റെ മാനേജർമാർ മുൻകൈയെടുത്ത് ആയിരക്കണക്കിന് ഇടപാടുകാർക്ക് പുതിയ 'ദൃശ്യാനുഭവം' അയച്ചു നൽകി. ഏറ്റവും അടുപ്പമുള്ള ഒരാളിൽനിന്നും ലഭിക്കുന്ന സന്ദേശമെന്ന നിലയ്ക്കാണ് ഓണം ക്യാംപെയിൻ ഇടപാടുകാർ ഏറ്റെടുത്തിട്ടുള്ളത്. പ്രമുഖ മാർക്കറ്റിംഗ് സേവനദാതാക്കളായ ഹോഗർത്ത് ഇന്ത്യയുടേയും എയിറ്റ് വാളിന്റെയും സഹകരണത്തോടെയാണ് പുതുമയാർന്ന ഓണം ക്യാംപെയിൻ അവതരിപ്പിച്ചത്. കണ്ടന്റിന്റെ അന്തസത്ത ഒട്ടും ചോരാതെ, ഭാവിയിൽ കമ്പനികൾ നടത്താൻ സാധ്യതയുള്ള മാർക്കറ്റിംഗിന്റെ ക്ലാസിക് ഉദാഹരണമാണ് ഫെഡറൽ ബാങ്ക് പുറത്തിറക്കിയ എഐ അധിഷ്ഠിത ഓണം ക്യാംപെയിനെന്ന് ഹോഗർത്ത് ഇന്ത്യ സിഇഒ കാർത്തിക് നാഗരാജൻ പറഞ്ഞു.
Advertisment