കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാകും.
ഇന്ന് വൈകിട്ട് നാലോടെ ഈ നമ്പറിലേക്കുള്ള സേവനം പ്രവര്‍ത്തന സജ്ജമാകും. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടല്‍. സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളതാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും.