/sathyam/media/media_files/2026/01/15/fenni-2026-01-15-16-26-37.jpg)
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍.
2024 ല്‍ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറില്‍ ഒറ്റയ്ക്ക് കാണണമെന്ന് പറയുന്നതിന്റെ ലോജിക് എന്താണെന്ന്, രാഹുലിന്റെ സുഹൃത്തായ ഫെന്നി സമൂഹമാധ്യമക്കുറിപ്പില്‍ ചോദിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്, മുഖ്യധാര മാധ്യമങ്ങള്‍ അവസരം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു കാര്യത്തിന്റെ ഇരുവശവും പറയാനുള്ള അവസരം നിഷേധിച്ച മാധ്യമങ്ങളുടെ സമീപനം ശരിയാണോയെന്ന് അവര്‍ പരിശോധിക്കട്ടെ. ഫെയ്‌സ്ബുക്ക് പോസ്റ്റിനു ശേഷം കടുത്ത സൈബര്‍ ആക്രമണമാണ് ഇടതുകേന്ദ്രങ്ങളില്‍ നിന്നും നേരിട്ടതെന്നും' ഫെന്നി നൈനാന്‍ പറയുന്നു.
'രണ്ടുമാസം മുന്‍പ്, രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നാണ് പറഞ്ഞത്. രാഹുലിനെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും, എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു'. ഫെന്നി നൈനാന്‍ കുറിപ്പില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us