New Update
/sathyam/media/media_files/BVa6NI1IQQtHghbQXY4z.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഇന്നും കുറവില്ല. 13,196 പേരാണ് ഇന്ന് ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്.
Advertisment
ആറ് പേർക്ക് കോളറ സ്ഥിരീകരിച്ചു. 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.
42 പേർക്ക് എച്ച്1 എൻ1 പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.