നാദാപുരം: നാദാപുരത്ത് യുവതിയെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) യെയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 5 മണിയോടെ പട്ടാണിയിലെ വീട്ടില്‍ ഫിദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭര്‍ത്താവ് മുഹമ്മദ് ഇര്‍ഫാന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ഫിദ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.