തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് പിടിച്ചെടുത്തു

തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ  രണ്ട് ബോട്ടുകള്‍ ഫിഷറീസ് പിടിച്ചെടുത്ത് പിഴ ചുമത്തി.

New Update
F

തൃശൂര്‍: തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ  രണ്ട് ബോട്ടുകള്‍ ഫിഷറീസ് പിടിച്ചെടുത്ത് പിഴ ചുമത്തി. ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന മുനമ്പം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുരയ്ക്കല്‍ വീട്ടില്‍ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം  രണ്ട് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.

Advertisment

പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഹൈവോള്‍ട്ടേജ് എല്‍.ഇ.ഡി. ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യുബ് ലൈറ്റുകള്‍  പിടിച്ചെടുത്തു.


 നിയമനടപടികള്‍ പുര്‍ത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലംചെയ്ത് ലഭിച്ച 246200 രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് ബോട്ടുകള്‍ക്ക് 5,17,000 രൂപയും പിഴ ചുമത്തി. ആകെ 763600 രൂപ ട്രഷറിയില്‍ ഒടുക്കി.

 

Advertisment