/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കുന്നതിൽ കാലതാമസം ഉണ്ടായേക്കും. കുറ്റപത്രത്തിൻ്റെ അഭാവത്തിൽ റിമാൻഡിൽ 90 ദിസത്തിലധികം ജാമ്യത്തിൽ കഴിഞ്ഞ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനു കോടതി ജാമ്യം നൽകിയിരുന്നു.
ഫെബ്രുവരി രണ്ടിന് പോറ്റിയ്ക്കും സ്വാഭാവിക ജാമ്യം നേടാൻ അപേക്ഷ നൽകാം. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയാലും, കുറ്റമറ്റ അന്തിമ റിപ്പോർട്ട് നൽകിയില്ലെങ്കിൽ കേസിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എസ്ഐടി.
/filters:format(webp)/sathyam/media/media_files/2025/10/11/unnikrishnan-potty-2025-10-11-16-50-10.jpg)
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി വാങ്ങിയാൽ മാത്രമാണ് കുറ്റപത്രം നൽകാനാകുക.
പത്മകുമാർ അടക്കമുള്ള ദേവസ്വം ബോർഡ് അംഗങ്ങൾക്ക് സർക്കാരും, ജീവനക്കാർക്ക് ബോർഡുമാണ് പ്രോസിക്യുഷൻ അനുമതി നൽകേണ്ടത്. അന്തിമ റിപ്പോർട്ട് തയ്യാറാക്കാതെ അനുമതി തേടാനാകില്ല. ഇതിനും ദിവസങ്ങൾ വേണ്ടിവരും.
സ്വർണപ്പാളിക്ക് പകരം ചെമ്പെന്ന് എഴുതിയ ദേവസ്വം മിനുട്സ് അടക്കമുള്ള രേഖകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കാൻ ദിവസങ്ങൾക്ക് മുൻപു മാത്രമാണ് നടപടി തുടങ്ങിയത്. ഇതിനായി പത്മകുമാർ അടക്കമുള്ള പ്രതികളുടെ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/06/a-padmakumar-2026-01-06-06-49-26.webp)
മൊഴികളുടെയും, ചില രേഖകളുടെയും അടിസ്ഥാനത്തിലുമുള്ള അറസ്റ്റിൽ ഈ ശാത്രീയ പരിശോധന ഫലം അനിവാര്യമാണ്. ഇതിനും സമയം വേണ്ടി വരും.
ഫെബ്രുവരി പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നല്‍കാനാണ് എസ്ഐടി നീക്കം. ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ മോഷണക്കേസില്‍ ആവും ആദ്യം കുറ്റപത്രം നല്‍കുക. ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് ആലോചിക്കുന്നത്.
ഒമ്പതാം തീയതി ഹൈക്കോടതിയില്‍ നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ കുറ്റപത്രം നല്‍കാനുള്ള താല്‍പര്യം അറിയിക്കും. കോടതി അനുവദിച്ചാല്‍ ആദ്യഘട്ട കുറ്റപത്രം നല്‍കും. കുറ്റപത്രം നല്‍കിയാലും ഗൂഢാലോചന കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും.
അതേസമയം, എസ്.ഐ.ടിക്ക് വീഴ്ച സംഭവിച്ചുവെന്നു പ്രതിപക്ഷം ആരോപണം ഉയർത്തിയിട്ടുണ്ട്. അന്വേഷണത്തിലെ മെല്ലെപ്പോക്ക് സർക്കാരിൻ്റെ സമ്മർദത്തിൻ്റെ ഫലമെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us