/sathyam/media/media_files/2025/12/12/swetha-2025-12-12-19-27-51.jpg)
കൊച്ചി: നടിയെ അക്രമിച്ച കേസിൽ എല്ലാ കാലത്തും അതിജീവിതക്കൊപ്പമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ പ്രതികൾക്കുള്ള ശിക്ഷ പോര, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.
കഴിഞ്ഞദിവസം നടന്നത് അടിയന്തരമായി ചേർന്ന യോ​ഗമല്ലെന്നും മൂന്നാഴ്ച മുമ്പ് തീരുമാനിച്ചിരുന്ന യോ​ഗമാണ് നടന്നതെന്നും ശ്വേത മേനോൻ പറഞ്ഞു.
ദിലീപ് അമ്മയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും ദിലീപ് ഇപ്പോൾ അം​ഗമല്ലെന്നും ശ്വേത പറഞ്ഞു.
അതേസമയം നടിയെ അക്രമിച്ച കേസിലെ കോടതി വിധിയിൽ അമ്മ പ്രതികരിക്കാൻ വൈകി എന്ന ബാബുരാജിന്റെ വിമർശനത്തിന് മറുപടിയുമായി ശ്വേത മേനോൻ രം​ഗത്തെത്തി.
സംഘടനാകാര്യം അറിയാത്ത ആളല്ലല്ലോ ബാബുരാജ് എന്നായിരുന്നു പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us