Advertisment

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ തീപിടുത്തം;രണ്ട് പേർ മരിച്ചു

മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

New Update
police Untitledmani

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം.

Advertisment

തിരുവനന്തപുരം പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. 

മരിച്ച രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ സ്ഥാപനത്തിൽ എന്തെങ്കിലും ആവശ്യത്തിന് വന്നതാകാമെന്നാണ് സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നത്.

മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

 

Advertisment