ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, യുവാവിന്റെ കൈപ്പത്തി തകര്‍ന്നു, സംഭവം തിരുവനന്തപുരത്ത്‌

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

New Update
1ambulance

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. മുല്ലൂർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് (20) പരിക്കേറ്റത്‌.  

Advertisment

യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ബുധൻ രാത്രി പത്തോടെ വീട്ടുമുറ്റത്ത് സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് സംഭവം.

ആഘോഷത്തിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയത്ത് റോഡിലൂടെ ലോറി വരുന്നത് നയന്‍ കണ്ടു. ഉടന്‍ ഓടിച്ചെന്ന് പൊട്ടാതെ കിടന്നിരുന്ന അമിട്ട് റോഡില്‍ നിന്ന് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisment