പെരുമ്പാവൂരില്‍ ജോയിൻ്റ് ആർ ടി ഒ ഓഫീസിൽ തീപ്പിടിത്തം, ആളപായമില്ല

New Update
Fire-accident-5

കൊച്ചി: പെരുമ്പാവൂർ പട്ടാലിൽ സ്ഥിതിചെയ്യുന്ന ജോയിൻ്റ് ആർ ടി ഓഫീസിൽ തീപ്പിടിത്തം. ലൈസൻസ്, ആർ സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. 

Advertisment

പെരുമ്പാവൂർ നഗരസഭയുടെ രണ്ട് നിലയുള്ള കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജോയിൻ്റ് ആർ ടി ഒ ഓഫീസിലെ ഇ സേവാ കേന്ദ്രത്തിലെ ഷോർട്ട് സർക്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം.

സമീപത്തുള്ള അഗ്നി സുരക്ഷാ സേനയെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. സേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറും യു പി എസ്, പ്രിൻ്റർ, ഇൻവെർട്ടർ എന്നിവയും ചേർന്നുള്ള റെക്കോഡ് റൂമിലെ ലൈസൻസ്, ആർസി ബുക്കുകളുടെ രേഖകളും ജനൽ എന്നിവയും നെറ്റ് കേബിളുകളും കത്തിനശിച്ചു.

പ്രധാന ഓഫീസ് മുറികൾ തൊട്ടടുത്ത അങ്കണവാടി, മിത്രകലാ ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നതിനാൽ വലിയ നാശനഷ്ടമാണ് ഒഴിവായത്.

Advertisment