New Update
/sathyam/media/media_files/2025/03/31/cWt7IKbyjeprDWzwpj1M.jpg)
കോഴിക്കോട്: നാദാപുരം പേരോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. രണ്ട് പേർക്ക് പരുക്കേറ്റു. കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, റയീസ് എന്നിവർക്കാണ് പരുക്കേറ്റത്. ഷഹറാസിൻ്റെ വലത്കൈ പ്പത്തി തകർന്ന നിലയിലാണ്.
Advertisment
ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പേരോട് – ഈയ്യങ്കോട് റോഡിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. കാറിൻ്റെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു.
കാറിൽ നിന്ന് ഉഗ്രശേഷിയേറിയ പടക്കം തീ കൊളുത്തി പുറത്തേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടി തെറിക്കുകയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us