New Update
/sathyam/media/media_files/2026/01/26/karunagapalli-2026-01-26-16-33-08.jpg)
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. റോഡരികിലെ 'നവഗ്രഹ' ഹോട്ടലിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
Advertisment
സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഹോട്ടലിലെ അടുക്കള ഭാഗം പൂർണ്ണമായും കത്തിനശിച്ചു.
ഹോട്ടലിലുണ്ടായിരുന്ന ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാധനങ്ങളും സ്ഫോടനത്തിലും തീപിടുത്തത്തിലും നശിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഹോട്ടലിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഗ്യാസ് ചോർച്ചയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us