/sathyam/media/media_files/2025/12/24/fire-works-2025-12-24-21-28-37.jpg)
കോട്ടയം: ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണാഭമാക്കന്‍ പടക്ക വിപണി സജീവമായി. 800 രൂപ മുതല്‍ 2500 രൂപവരെയുള്ള ബജറ്റ് ഫ്രണ്ട്‌ലി പാക്കേജുകളാണ് ഇക്കുറി താരം. മത്താപ്പും ചക്രവും ഷോട്ടുകളും കമ്പിത്തിരിയും ചെറു ഗുണ്ട് പടക്കങ്ങൾ അടങ്ങിയതാണ് ഇത്തരം പാക്കേജുകള്‍.
ആകാശത്ത് എത്തി പല വർണങ്ങളിൽ പൊട്ടുന്ന ചൈനീസ് പടക്കങ്ങൾ ഉൾപ്പെടുന്ന ലക്ഷ്വറി പാക്കേജുകളും ഉണ്ട്. ആകാശത്തു പറന്നുനടന്നു വര്‍ണപ്രഭ വിതറുന്ന ഡ്രോണ്‍, ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കുന്ന ബട്ടര്‍ഫ്‌ളൈ, ,ഗോള്‍ഡന്‍ ലയണ്‍, ഗോള്‍ഡന്‍ ഡെക്ക്, കളര്‍ ഫാന്റസി, സെവന്‍ ഷോട്‌സ് തുടങ്ങിയവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ് പടക്കങ്ങള്‍.
മദ്യക്കുപ്പികളുടെ ആകൃതിയില്‍ വരുന്ന പൂക്കുറ്റികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തില്‍ നിന്നുള്ളവരാണു കൂടുതലും വാങ്ങുന്നത്. റെഡ് ലേബല്‍, ബ്ലൂ ലേബര്‍, ഗ്രീന്‍ ലേബല്‍ തുടങ്ങി പല പേരുകളിലും ഇതുണ്ട്. ഒറ്റനോട്ടത്തില്‍ മദ്യക്കുപ്പി പോലെ തോന്നുമെങ്കിലും ഉള്ളില്‍ പൂക്കുറ്റികളാണ്. പൂക്കുറ്റി വിരിയുന്ന നിറത്തിന്റെ പേരാണ് ഇവയ്ക്കു നല്‍കിയിരിക്കുന്നത്. ശബ്ദമലിനീകരണം നിയന്ത്രിച്ചുള്ളതാണ് ഇത്തവണത്തെയും പടക്കങ്ങള്‍. തമിഴ്‌നാട്ടിലെ തെങ്കാശി, ശിവകാശി എന്നിവിടങ്ങളില്‍ നിന്നുള്ള പടക്കങ്ങളാണു ജില്ലയില്‍ വിറ്റഴിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us