ആദ്യം പി.എം ശ്രീ, ഇപ്പോൾ വി.സി നിയമന വിഷയം. ചുടുചോർ വാരിയ കുട്ടി കുരങ്ങൻ്റെ അവസ്ഥയിൽ എസ്.എഫ്.ഐ. സർക്കാർ നിലപാടുകളിൽ വഞ്ചിതരായതിൽ ഒരു വിഭാഗം എസ്.എഫ്.ഐ നേതാക്കൾക്ക് കടുത്ത അതൃപ്തി

New Update
sfi

കോട്ടയം: ചുടുചോർ വാരിയ കുട്ടി കുരങ്ങൻ്റെ അവസ്ഥയിലാണ് സംസ്ഥാനത്തെ  എസ്.എഫ്.ഐ. നേതൃത്വം. വി.സി നിയമനത്തിൽ ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച ചെയ്തതോടെയാണ് എസ്.എഫ്.ഐ വെട്ടിലായത്.  ഡോ. സിസ തോമസിനെതിരെ  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങൾ ഒന്നും കേരളം മറക്കാനിടിയില്ല.   സമരങ്ങളെ തുടർന്ന് എടുത്ത പോലീസ് കേസുകളും ഇപ്പോൾ എസ്.എഫ്.ഐ നേതാക്കൾക്ക് എതിരെ ഉണ്ട്. എസ്.എഫ.ഐ പ്രവര്‍ത്തകര്‍ ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നും, സര്‍വകലാശാലയിലെ വസ്തുവകകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയെന്നുമാണ് കേസുകൾ.

Advertisment

sfi Untitled

എന്നാൽ, ഒറ്റ രാത്രി കൊണ്ട് സർക്കാർ മലക്കംമറിഞ്ഞപ്പോൾ ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാലയുടെ (കെ.ടി.യു.) വൈസ് ചാന്‍സലറായി. മുഖ്യമന്ത്രിയും ഗവർണറും പിടിവാശി  ഉപേക്ഷിച്ചു. എന്നാൽ, സി.പി.എമ്മിൻ്റെ വാക്കുകേട്ട് സമരത്തിനിറങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർ വഞ്ചിതരായി. ഇതോടെ എസ്.എഫ്.ഐയിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. വഞ്ചിക്കപ്പെട്ടു എന്ന പൊതു വികാരമാണ് ഇവർ പങ്കുവെക്കുന്നത്.

സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയിലും സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരായി നിയമിക്കാനുള്ള തീരുമാനമെടുത്തതിൽ  ഗവര്‍ണറും സര്‍ക്കാരും വിട്ടുവീഴ്ച ചെയ്തത് അന്തര്‍ധാരയുടെ ഭാഗമാണെന്ന് കോൺഗ്രസും കെ.എസ്.യുവും ആരോപിക്കുന്നു. 

sisa-thomas-11


മുഖ്യമന്ത്രിയും ഗവര്‍ണറും ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. സിസാ തോമസിനെ വിസിയായി ആദ്യം നിയമിച്ചപ്പോള്‍ കുട്ടികളുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരങ്ങളാണ് സിപിഎമ്മും എസ്എഫ്‌ഐയും നടത്തിയത്. സജി ഗോപിനാഥിനെ വിസിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന പരസ്യനിലപാട് എടുത്ത വ്യക്തിയാണ് ഗവര്‍ണ്ണര്‍. ഇപ്പോള്‍ ഇവരുടെ എതിര്‍പ്പ് അപ്രത്യക്ഷമായോ? എന്നു കെ.സി വേണുഗോപാൽ എം.പിയും പരിഹാസത്തോടെ ചോദിച്ചിരുന്നു. 


ഇത് ആദ്യമായല്ല എസ്.എഫ്.ഐ പ്രവർത്തകരെ സി.പി.എം വഞ്ചിക്കുന്നത്. സി.പി.എമ്മിൻ്റെ നിർദ്ദേശ പ്രകാരം കേന്ദ്ര സർക്കാരിന്‍റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ വിഷയത്തിൽ കടുത്ത പ്രതിഷേധ സമരങ്ങൾ എസ്.എഫ്.ഐ നടത്തിയിരുന്നു.  എന്നാൽ, ആരും അറിയാതെ സർക്കാർ പി.എം ശ്രീയിൽ ഒപ്പിട്ടതോടെ എസ്.എഫ്.ഐ പരിഹാസപാത്രമായി.

pm  shri

പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടത് തങ്ങളുടെ സമരവിജയമാണെന്ന അവകാശവാദവുമായി എ.ബി.വി.പി രംഗത്തെത്തിയപ്പോൾ കണ്ടു നിൽക്കാൻ മാത്രമേ എസ്.എഫ്.ഐയ്ക്കു സാധിച്ചിരുന്നുള്ളൂ. വി.സി നിയമനത്തിലും സമാന സംഭവങ്ങൾ ആവർത്തിച്ചതോടെ മുന്നോട്ട് എന്ത് തീരുമാനം എടുക്കുണമെന്നതിൽ എസ്.എഫ്.ഐയിൽ ആശയക്കുഴപ്പം ഉണ്ട്.

Advertisment