കന്നിവോട്ടിന്റെ തിളക്കത്തിൽ അഖിൽ ജോസഫ്

New Update
akhil joseph

കോട്ടയം: ജന്മനാ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച് വീൽചെയറിൽ ജീവിതം നയിക്കുന്ന അഖിൽ ജോസഫ്, ഒടുവിൽ തന്റെ കന്നി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. 

Advertisment

കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് അഖിൽ താമസിക്കുന്നത്. മാതാപിതാക്കളുടെ കൂടെ സെന്റ് സേവിയേഴ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, കുറുപ്പന്തറയിലെ പോളിംഗ് സ്റ്റേഷനിൽ എത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.


18 വയസ്സായിക്കഴിഞ്ഞപ്പോൾ തന്നെ വോട്ടർ ഐഡി ലഭിച്ചിരുന്നുവെങ്കിലും, ആ വർഷങ്ങളിൽ അഖിലിന് വോട്ട് ചെയ്യാനായിരുന്നില്ല.

ഡൽഹിയിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ പുറത്തിറങ്ങാനും പൊതുചടങ്ങുകളിൽ പങ്കെടുക്കാനും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.

ഒരു വർഷം മുൻപാണ് അഖിൽ കുടുംബത്തോടൊപ്പം കേരളത്തിൽ സ്ഥിരതാമസമാക്കിയത്.


ടെക്നോബഗ് നെറ്റ്‌വർക്ക് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ അഖിൽ സമാന അവസ്ഥയിലുള്ള അനേകം പേർക്ക് തന്റെ സ്ഥാപനത്തിൽ ജോലി കൊടുത്തിട്ടുണ്ട്. 


നാലുവർഷമായി മൊബൈലിറ്റി ഇൻ  ഡിസ്ട്രോഫി (മൈൻഡ് ട്രസ്റ്റ്) എന്ന എൻജിഒയുടെ ചീഫ് ടെക്നിക്കൽ ഓഫീസർ ആണ്. 

തന്റെ പരിമിതികളിൽ തളർന്നു പോകാതെ ആകാശത്തിന്റെ വിശാലതയിലേക്ക് ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരുകയാണ് അഖിൽ. കൂടാതെ തന്നെ പോലുള്ള അനേകം ആളുകൾക്ക് പ്രചോദനമായി മാറുകയും ചെയ്യുന്നു അഖിൽ ജോസഫ്.

Advertisment