തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ വെള്ളം തിരയില്‍പെട്ട് ഉലഞ്ഞതിനെ തുടര്‍ന്ന് തെറിച്ചുവീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കൊച്ചുതോപ്പ് പുതുവൽ പുരയിടത്തിൽ തോമസ് (44) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലോടെയാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. മുന്നോട്ടുപോകുന്നതിനിടെ തിരയില്‍പെട്ട് വള്ളം ഉലയുകയായിരുന്നു. തുടര്‍ന്ന് വള്ളത്തിനുള്ളിലേക്ക് തോമസ് തെറിച്ചുവീണു.
അബോധാവസ്ഥയിലായ തോമസിനെ മറ്റ് തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.