തൃശൂര്‍: അരിമ്പൂരില്‍ ഫിറ്റ്‌നസില്ലാതെ ഓടിയ സ്‌കൂള്‍ ബസ് പിടിച്ചെടുത്തു. സ്‌കൂള്‍ ബസ് സൗകര്യം ഇല്ലാത്തതിനാല്‍ അരിമ്പൂര്‍ ഗവ. യു.പി സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ വാഹനമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ പിടിച്ചെടുത്തത്. സര്‍ക്കാര്‍ സ്‌കൂളിലെ 27 വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടു മാസമായി. തൃശൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റാണ് വാഹനം പിടികൂടിയത്. ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. കുട്ടികളെ വീട്ടില്‍ എത്തിക്കാന്‍ മറ്റൊരു വണ്ടി ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടാക്കി.