/sathyam/media/media_files/2026/02/06/govt-office-2026-02-06-18-34-30.jpg)
കോട്ടയം: സർക്കാർ ഓഫീസുകൾ ആറു ദിവസവും തുറന്നു പ്രവർത്തിച്ചിട്ടും ജനങ്ങളുടെ ആവശ്യം നിറവേറുന്നില്ല, പിന്നെയല്ലേ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം. സർക്കാർ നീക്കത്തിനെതിരെ ജനം.
എല്ലാം ഓൺലൈനിലാണെന്നു പറയുമ്പോഴു പല ആവശ്യങ്ങൾക്കും ജനം സർക്കാർ ഓഫീസുകളിൽ കയറി ഇറണ്ടേ അവസ്ഥ ഇന്നുമുണ്ട്. പല ഉദ്യോഗസ്ഥരെയും കാണേണ്ട രീതിക്കു കണ്ടാൽ മാത്രമേ കാര്യം നടക്കൂ എന്നു ജനങ്ങൾ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ ആളാം വീതം കൈക്കൂലി നൽകേണ്ടതുണ്ട്. വില്ലേജ്, താലൂക്ക് ഓഫീസുകളിലും എന്തിനും ഏതിനും കൈക്കൂലി വേണമെന്ന അവസ്ഥ.
പല അപേക്ഷകളും ഓൺലൈനിലേക്കു മാറിയെങ്കിലും നടപടി എടുക്കുന്നതിൽ കാലതാമസം വരുത്തിയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത്.
വിജിലൻസ് പിടികൂടിയാലും ഇക്കൂട്ടർ സർവീസിൽ തിരിച്ചു കയറുകയും കൈക്കൂലി വാങ്ങുന്നത് തുടരുകയും ചെയ്യുന്നു.
ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചാൽ മാത്രമേ പ്രവർത്തി ദിവസം കുറക്കുന്നതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനം കിട്ടൂ എന്നാണ് പൊതുജന അഭിപ്രായം.
സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
അതേസമയം, പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ സംഘടനാ പ്രതിനിധികൾ കടുത്ത എതിർപ്പ് അറിയിച്ചു.
പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ അഭിപ്രായം ഉയർന്നു.
പ്രാഥമിക ചർച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സർക്കാർ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളിൽ ആവശ്യമെങ്കിൽ തുടർ ചർച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us