/sathyam/media/media_files/2024/12/10/Wzt50JoSh7VBTllcY5Gt.jpeg)
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ലാഷ്ചാര്‍ജ് എനര്‍ജി സൊലൂഷന്‍സ്, സംസ്ഥാനത്ത് 40 അത്യാധുനിക ഇലക്ട്രിക് സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും.
180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാര്‍ജറുകളാണ് വരുന്നത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ ഊര്‍ജസാങ്കേതികവിദ്യാ സംരംഭമായ ചാര്‍ജ്‌മോഡുമായി സഹകരിച്ചാണ് നീക്കം. ഫ്‌ലാഷ്ചാര്‍ജ് എനര്‍ജി സൊലൂഷന്‍സിന്റെ ആദ്യത്തെ പ്രോജക്ടാണിത്.
ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും
കേരളത്തിലുടനീളം നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനയുടമകള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ സംസ്ഥാനത്തെവിടെയും യാത്ര ചെയ്യാനും എളുപ്പത്തില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉന്നതനിലവാരത്തില്‍ ലഭ്യമാക്കും.
ഇതിന് 2 മെഗാവാട്ട് വരെ പുനഃരുപയോഗ സാധ്യതയുള്ള ഊര്‍ജം പ്രയോജനപ്പെടുത്താനാണ് ഫ്‌ളാഷ്ചാര്‍ജ്-ചാര്‍ജ്‌മോഡ് സഖ്യം ഉദ്ദേശിക്കുന്നത്. ഇതിനായി ചാര്‍ജിങ് സ്റ്റേഷനുകളില്‍ സോളാര്‍ സംവിധാനവും ഉള്‍ക്കൊള്ളിക്കും.
പരിസ്ഥിതിസൗഹൃദപരവുമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുക
സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇരുസ്ഥാപനങ്ങളുടെയും സംയുക്ത പ്രവര്‍ത്തനലക്ഷ്യം.
വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യത്തിന് സംവിധാനങ്ങളില്ലാത്തതും അതിവേഗ ചാര്‍ജറുകളുടെ അഭാവവും പരിഹരിക്കാനാണ് ഈ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫ്‌ലാഷ്ചാര്‍ജ് സിഇഒ രാജേഷ് നായര്‍ പറഞ്ഞു.
/sathyam/media/media_files/2024/12/10/R0O8XDu0MJ5exnlaen6l.jpeg)
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനാകുന്ന ഒരു അനുകൂല അന്തരീക്ഷം സംസ്ഥാനത്തുടനീളം ലഭ്യമാക്കും. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മാത്രമല്ല, വാണിജ്യാവശ്യങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ഇതോടെ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനൂതന ചാര്‍ജിങ് സംവിധാനങ്ങള്‍ ആദ്യമെത്തിക്കുക
ഫ്‌ലാഷ്ചാര്‍ജുമായുള്ള സഹകരണം, തങ്ങളുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്ന് ചാര്‍ജ്‌മോഡിന്റെ സഹസ്ഥാപകനും സിഇഒയുമായ എം. രാമനുണ്ണിയും പ്രതികരിച്ചു. അതിനൂതന ചാര്‍ജിങ് സംവിധാനങ്ങള്‍ ആദ്യമെത്തിക്കുക എന്ന ദൗത്യത്തില്‍ മുന്‍പന്തിയിലാണ് ചാര്‍ജ്മോഡ്.
ഇലക്ട്രിക് വാഹനയുടമകളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതില്‍ ഈ ശ്രമങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 180 കിലോവാട്ട് അതിവേഗ ശേഷിയുള്ള ചാര്‍ജറുകള്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.
ചാര്‍ജ് തീരുമോയെന്ന ആശങ്ക വലിയൊരളവ് കുറയ്ക്കുന്നതിനൊപ്പം, മിനിറ്റുകള്‍ക്കകം ചാര്‍ജിങ് പൂര്‍ത്തിയാക്കി യാത്ര തുടരാമെന്ന പ്രത്യേകതയുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us