ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ വ​യോ​ധി​ക​യും മ​ക​നും വെ​ന്തു​മ​രി​ച്ചു. ഫ്ലാ​റ്റി​ന്‍റെ നാ​ലാം നി​ല​യി​ൽ ത​മ​സി​ച്ചി​രു​ന്ന പ്ര​ഭ പൂ​ജാ​ര മ​ക​ൻ ന​രേ​ന്ദ്ര പൂ​ജാ​ര എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ന​രേ​ന്ദ്ര​യു​ടെ ഭാ​ര്യ ശി​ൽ​പ പൂ​ജാ​ര മ​റ്റ് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പു​റ​ത്താ​യി​രു​ന്നു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് ശി​ൽ​പ​യെ വി​വ​ര​മ​റി​യി​ച്ച​ത്.

New Update
fire-1764746179242-bfb753fb-8eb1-4f3d-a888-e40e1d206b26-900x506


ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ വ​യോ​ധി​ക​യും മ​ക​നും വെ​ന്തു​മ​രി​ച്ചു.

Advertisment

ഫ്ലാ​റ്റി​ന്‍റെ നാ​ലാം നി​ല​യി​ൽ ത​മ​സി​ച്ചി​രു​ന്ന പ്ര​ഭ പൂ​ജാ​ര (92), മ​ക​ൻ ന​രേ​ന്ദ്ര പൂ​ജാ​ര (61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


വ​ൻ തീ​പി​ടു​ത്ത​ത്തി​ൽ ഇ​രു​വ​ർ​ക്കും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് ശ്വാ​സം ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​മ്മ​യെ​യും മ​ക​നെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫ്ലാ​റ്റി​ന്‍റെ അ​ടു​ക്ക​ള​യി​ലും ഹാ​ളി​ലു​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ച​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പോ​ലീ​സ് പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ്ര​ഭ​യും ന​രേ​ന്ദ്ര​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ന​രേ​ന്ദ്ര​യു​ടെ ഭാ​ര്യ ശി​ൽ​പ പൂ​ജാ​ര മ​റ്റ് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പു​റ​ത്താ​യി​രു​ന്നു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് ശി​ൽ​പ​യെ വി​വ​ര​മ​റി​യി​ച്ച​ത്.

വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ എ​സി​യോ ലൈ​റ്റു​ക​ളോ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് ശി​ൽ​പ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.


ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ന​രേ​ന്ദ്ര​യും കു​ടും​ബ​വും. അ​പ​ക​ട മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Advertisment