ഫൈബറും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുമെല്ലാം അടങ്ങിയ ഫ്‌ളാക്‌സ് വിത്തുകള്‍ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്‌ക്കുകയും അര്‍ബുദത്തിന്റെ സാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍ മുട്ടയ്‌ക്കും നട്‌സുകള്‍ക്കുമെല്ലാം സമാനമായി ചിലര്‍ക്ക് അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ ഫ്‌ളാക്‌സ് വിത്തുകള്‍ക്കു സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍.
നട്‌സ്, വിത്തിനങ്ങള്‍ പോലുള്ളവയോടു അലര്‍ജിയുള്ളവര്‍ ഫ്‌ളാക്‌സ് വിത്ത് ഉപയോഗിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തേടുന്നത് നന്നായിരിക്കും. കുട്ടികള്‍ക്ക് ആദ്യമായി കൊടുക്കുമ്പോള്‍ മുട്ടയും പീനട്ട് ബട്ടറുമൊക്കെ കൊടുക്കുന്നത് പോലെ ആദ്യം ചെറിയ അളവില്‍ കൊടുത്ത് അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
ഫ്‌ളാക്‌സ് വിത്ത് അലര്‍ജിയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍;
1. ചര്‍മ്മത്തില്‍ ചൊറിച്ചില്‍
2. ചര്‍മ്മത്തില്‍ തിണര്‍പ്പുകള്‍
3. ചര്‍മ്മത്തിന് അമിതമായ ചുവപ്പ്
4. ശബ്ദനാളിയില്‍ ദ്രാവകം അടിയുന്ന ലാരിഞ്ചല്‍ എഡിമ
5. മൂക്കൊലിപ്പ്
6. ഓക്കാനം
7. ഛര്‍ദ്ദി
8. വയര്‍വേദന
9. അതിസാരം
10. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും രക്തസമ്മര്‍ദ്ദം താഴുകയും പള്‍സ് നിരക്ക് ഉയരുകയും ചെയ്യുന്ന അനാഫിലാക്‌സിസ്.