മദ്രസയുടെ മുന്നില്‍ കോൺ​ഗ്രസ് ഒരു സ്ത്രീകളുടെയും ഫ്ളക്സ് വെക്കില്ല. ഇതൊരു പരിപാവനമായ സ്ഥാപനമാണ്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പള്ളികള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ പ്രാര്‍ഥിക്കാന്‍ കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് റഷീദ് എം പിയുടെ വാദം

നമ്മുടെ നേരെ പെണ്ണുങ്ങളുടെ ഫ്ളക്‌സ് ബോര്‍ഡ് കൊണ്ടു വന്ന് വെച്ചത് കൊണ്ട് പള്ളിയില്‍ പോയി നിസ്‌കരിക്കാനും പറ്റുന്നില്ല.

New Update
rasheed

കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. 

വനിതാ സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പള്ളികള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ പ്രാര്‍ഥിക്കാന്‍ കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് റഷീദ് എം പി പ്രസംഗത്തില്‍ പറഞ്ഞത്. 

Advertisment

കോണ്‍ഗ്രസ് ഒരിക്കലും പള്ളികളുടെ മുന്നില്‍ സ്ത്രീകളുടെ ചിത്രമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കില്ലന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആലങ്ങാട് മണ്ഡലം പ്രസിഡന്റാണ് എം പി റഷീദ്.


പള്ളിയില്‍ പോയ സമയത്ത് ഒരാള്‍ ഇക്കാര്യം ചോദിച്ചെന്നും റഷീദ് പ്രസംഗത്തില്‍ പറയുന്നുണ്ട്. 

റഷീദേ, വലിയ പ്രശ്‌നമായിപ്പോയല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ തുടങ്ങിയത്.

നമ്മുടെ നേരെ പെണ്ണുങ്ങളുടെ ഫ്ളക്‌സ് ബോര്‍ഡ് കൊണ്ടു വന്ന് വെച്ചത് കൊണ്ട് പള്ളിയില്‍ പോയി നിസ്‌കരിക്കാനും പറ്റുന്നില്ല. 

തിരിച്ചിറങ്ങി വരാനും പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും പ്രസംഗത്തില്‍ പറയുന്നു.

തങ്ങള്‍ എന്തായാലും ബോര്‍ഡ് വെക്കില്ലെന്ന് ഇതിന് മറുപടിയായി റഷീദ് പറഞ്ഞു. മദ്രസയുടെ മുന്നില്‍ ഇനി ഒരു സ്ത്രീകളുടെയും പടം വെക്കില്ല. 

ഇതൊരു പരിപാവനമായ സ്ഥാപനമാണ്. പരിപാവനമായ സ്ഥാപനത്തില്‍ ഏകാഗ്രതയോടെ നമസ്‌കരിക്കാന്‍ പോകുന്നവന്റെ മുന്നില്‍ പെണ്ണിന്റെ പടം കൊണ്ടുവെച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എത്തിയിട്ടില്ലെന്നും എം പി റഷീദ് പറഞ്ഞു.

 റഷീദിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

Advertisment