New Update
/sathyam/media/media_files/jwlzM2HQ0GchuitvNqfh.webp)
കണ്ണൂർ: വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. മട്ടന്നൂർ എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിനെതിരെ (36) കേസെടുത്തത്​. അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തിൽ വിട്ടു.
Advertisment
വെള്ളിയാഴ്‌ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദമ്മാമിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തിന്റെ പിൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് എയർലൈൻസ് സെക്യൂരിറ്റി ജീവനക്കാർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us