കരിപ്പുര്‍ വിമാന ദുരന്തം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആക്രി വിപണിയില്‍, പൊളിക്കാന്‍ എത്തിച്ചത് കാരക്കാട് . കേരളത്തിലെ പ്രമുഖ ആക്രി വില്‍പന കേന്ദ്രമാണ് പട്ടാമ്പി ഓങ്ങല്ലൂരിന് അടുത്ത കാരക്കാട് പ്രദേശം

. പട്ടാമ്പിയിലെ കാരക്കാട് പാറപ്പുറത്തെ ആക്രിവിപണിയിലാണ് വിമാന ഭാഗം ഇപ്പോഴുള്ളത്. ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ ആക്രിയായി മാറാനാണ് വിമാനം കാരക്കാട് എത്തിച്ചത്.

New Update
flight

പാലക്കാട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആക്രിയാക്കി പൊളിച്ചു വില്‍ക്കും. പട്ടാമ്പിയിലെ കാരക്കാട് പാറപ്പുറത്തെ ആക്രിവിപണിയിലാണ് വിമാന ഭാഗം ഇപ്പോഴുള്ളത്.

Advertisment

ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ ആക്രിയായി മാറാനാണ് വിമാനം കാരക്കാട് എത്തിച്ചത്. കേരളത്തിലെ പ്രമുഖ ആക്രി വില്‍പന കേന്ദ്രമാണ് പട്ടാമ്പി ഓങ്ങല്ലൂരിന് അടുത്ത കാരക്കാട് പ്രദേശം.

ബാറ്ററികള്‍, പഴയ വാഹനങ്ങള്‍, കപ്പലുകളുടെ ഭാഗങ്ങള്‍ എന്നിവയെല്ലാം നേരത്തെ പൊളിച്ചുമാറ്റാനായി കാരക്കാട് പ്രദേശത്ത് എത്തിയിരുന്നു. ഇതാദ്യമായാണ് ഒരു വിമാന അവശിഷ്ടം എത്തുന്നത്. വിമാനത്തിന്റെ സാന്നിധ്യം മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ പോലും കൗതുകം നിറച്ചിട്ടുണ്ട്. 

യാര്‍ഡില്‍ എത്തിച്ച സ്‌ക്രാപ്പ് മെറ്റീരിയലിന് 45 ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ട്. തീപിടിച്ച വിമാനത്തിന്റെ സ്‌ക്രാപ്പില്‍ ലോഹ ഭാഗങ്ങള്‍ മാത്രമാണുള്ളത്.

വിമാനത്തില്‍ നിന്ന് ചില സുപ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് കാരക്കാട് എത്തിച്ചത്. ''കേരളത്തില്‍ ഒരു വിമാനം സ്‌ക്രാപ്പ് ചെയ്യുന്നത് ഇതാദ്യമാണ്.

Advertisment