/sathyam/media/media_files/2026/02/01/aix-flight-1-2026-02-01-16-10-59.jpg)
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നു റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിക്കുന്നു.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. 14 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് എട്ടു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ആറു സര്‍വീസുകളുമാണ് ഇന്ന് നടക്കുക.
മസ്‌കറ്റില്‍ നിന്നുള്ള നാലു വിമാനങ്ങളും ഫുജൈറ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഓരോ സര്‍വീസുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടിനാണ് ഫുജൈറയില്‍ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. 7.20ന് ആണ് മസ്‌കറ്റില്‍ നിന്നുള്ള വിമാനം എത്തിയത്. രാവിലെ പത്തിനാണ് ജിദ്ദയില്‍ നിന്നുള്ള വിമാനം എത്തിയത്.
ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും 6.50നും മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകളുണ്ട്.
കൊച്ചിയില്‍ നിന്നും രാവിലെ 8.10ന് ആണ് മസ്‌കറ്റിലേക്ക് ആദ്യ സര്‍വീസ് നടന്നത്. 8.55ന് ആയിരുന്നു അടുത്ത സര്‍വീസ്.
11.30ന് ജിദ്ദയിലേക്കുള്ള സര്‍വീസ് നടന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിനും 11.25നും മസ്കറ്റിലേക്ക് സര്‍വീസുണ്ട്. 11.30ന് ദുബായിലേക്കും സര്‍വീസ് നടക്കും.
കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us