/sathyam/media/media_files/2026/02/01/aix-flight-1-2026-02-01-16-10-59.jpg)
കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളുമാണ് ഇന്ന് നടക്കുക.
പുലര്‍ച്ചെ 1.15ന് ആണ് ഇന്ന് ജിദ്ദയില്‍ നിന്നുള്ള ആദ്യ ഫ്‌ളൈറ്റ് കൊച്ചിയില്‍ എത്തിയത്. പുലര്‍ച്ചെ 2.45ന് ആണ് കൊച്ചിയില്‍ നിന്നും ആദ്യ ഫ്‌ളൈറ്റ് പുറപ്പെട്ടത്.
ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, മസ്‌കറ്റ്, റിയാദ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വീസുകളും.
എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.
സൗദി എയര്‍വേസ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ അബുദാബി, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us