/sathyam/media/media_files/2026/01/05/g-sukumaran-nair-cv-anandabose-2026-01-05-20-48-59.jpg)
കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പെരുന്നയില്‍ പോയപ്പോള്‍ തനിക്ക് അവസരം നിഷേധിച്ചെന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ ആരോപണത്തെ തള്ളി എന്‍.എസ.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ആനന്ദ ബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ലെന്നും ആനന്ദബോസ് മന്നം സമാധിയില്‍ വന്നിട്ട് കയറാന്‍ കഴിയാതെ ഒരിക്കലും പോയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
ആനന്ദബോസ് എന്തെങ്കിലും മനസ്സില്‍ വെച്ചാണോ പറയുന്നതെന്ന് സംശയമുണ്ട്. ആളുകള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാനായി വെറുതെ സ്റ്റണ്ട് അടിക്കുന്നതാണ്.
ആനന്ദബോസ് പെരുന്നയില്‍ വന്നിട്ടുമുണ്ട്, പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അസമയത്ത് ഏതെങ്കിലും ഭ്രാന്തന്‍ വന്ന് അകത്തു കയറി തൊഴുതിട്ടു പോയാല്‍ ആര് സമാധാനം പറയും.
ഞങ്ങള്‍ക്കെതിരെ പറയുന്നവര്‍ പറയട്ടെയെന്നും മോഹന്‍ലാല്‍ വന്ന് തൊഴുതിട്ടു പോയിട്ട് ഇവിടെ കയറ്റിയില്ല എന്ന് വരെ പറഞ്ഞു പരത്തിയില്ലേയെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുംമുമ്പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പെരുന്നയില്‍ പോയപ്പോള്‍ തനിക്ക് അവസരം നിഷേധിച്ചതായി ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ആരോപിച്ചിരുന്നു.
ഡല്‍ഹി എന്‍.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ആനന്ദ ബോസ് ആരോപണം ഉന്നയിച്ചത്.
'ഞാനൊരു കരയോഗം നായരാണ്. എനിക്ക് ഐ.എ.എസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, അല്ലെങ്കില്‍ ഗവര്‍ണര്‍ ആയി എന്നെ നിയമിച്ചത് ആരാണെന്ന് ചോദിച്ചാല്‍, ഞാന്‍ പറയും കരയോഗമാണെന്ന്.
ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുംമുമ്പ് എനിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമായിരുന്നു. അതിന് എനിക്ക് എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയുമായി ഒരു അപ്പോയിന്മെന്റ് കിട്ടി. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിന്റെ അടുത്ത് വന്ന് ഡോര്‍ ഒക്കെ തുറന്ന് സ്വീകരിച്ചു. എനിക്ക് ചായ തന്നു. എന്നോട് സംസാരിച്ചു. കാറില്‍ കയറ്റി തിരിക അയക്കുകയും ചെയ്തു.
സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം മാത്രം ഒന്നും പറഞ്ഞില്ല. അപ്പോള്‍ എനിക്ക് സമാധിയില്‍ പുഷ്പാര്‍ജന നടത്താന്‍ അവകാശമില്ലേ ? ഈ നായര്‍ സമുദായത്തില്‍ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി പുഷ്പാര്‍ജനം നടത്തേണ്ടതല്ലേ ?
നമ്മുടെ അവകാശമല്ലേ ? ഇത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം കുത്തക അവകാശമാണോ ? പെരുന്നയിലെ കാവല്‍ക്കാരനെ കാണാനല്ല അവിടെ പോകുന്നത്.
സാക്ഷാല്‍ യുധിഷ്ഠരന്‍ ധര്‍മ്മപുത്രന്‍ ഭരിച്ച ഇന്ദ്രപ്രസ്ഥത്തില്‍ ഭാരത കേസരി മന്നത്താചാര്യന്റെ ഒരു സ്മരണിക തീര്‍ക്കണം, ഒരു സ്മാരകം ഉണ്ടാക്കണം എന്ന് അഭ്യര്‍ഥിക്കുകയാണ്' - അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ സ്മാരകം ഡല്‍ഹിയില്‍ നിര്‍മ്മിക്കണമെന്നും ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ഗവര്‍ണറായി നിയോഗിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആനന്ദബോസിനോട് ഫോണില്‍ പറഞ്ഞപ്പോള്‍ ഇക്കാര്യം അദ്ദേഹം ആദ്യം പങ്കുവെച്ചതില്‍ ഒരാളാണ് സുകുമാരന്‍ നായര്‍.
ഈ ചുമതല ഏല്‍ക്കാന്‍ പോകുന്നതിനുമുമ്പ് മന്നം സമാധിയില്‍ എത്തി പുഷ്പാര്‍ച്ച നടത്താന്‍ ഒരു അവസരം ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, എന്‍എസ്എസിന്റെ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ സുകുമാരന്‍ നായര്‍ സ്വീകരിച്ചെങ്കിലും മന്നം സമാധിയില്‍ പ്രവേശിപ്പിച്ചില്ല.
കരയോഗം നായരായ തനിക്ക് ഈ തരത്തിലുള്ള ഒരു ദുരനുഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഈ കാവല്‍ക്കാരനെ കാണാനല്ല താന്‍ വരുന്നതെന്നും അദ്ദേഹം സുകുമാരന്‍ നായര്‍ക്കെതിരെ തുറന്നടിച്ചു പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us