New Update
/sathyam/media/media_files/2025/03/22/SxPE0k0Me6fH4ZRirLQS.jpg)
തൃശൂർ: തൃശൂരിൽ നാട്ടുകാരെ അമ്പരിപ്പിച്ച് പത മഴ പെയ്തിറങ്ങി. അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് ശനിയാഴ്ച വൈകുന്നേരം പത മഴ പെയ്തത്.
Advertisment
വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് ഫോം റെയിൻ. സാധാരണ​ഗതിയിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
കൂടാതെ ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us