ഭക്ഷ്യ വനശിൽപശാല സംഘടിപ്പിച്ചു

New Update
forest workshop

കല്പറ്റ: കാവുമന്നം കിംഗ്സ് ഫ്‌ളോറ ഫാമിൽ ത്രിദിന ഭക്ഷ്യ വന ശിൽപശാല സംഘടിപ്പിച്ചു. 40 ഇനം ചക്കകൾ, 53 ഇനം മാങ്ങകൾ, 40 ഇനം കാച്ചിൽ, 20 ഇനം വാഴപ്പഴം, 60 ഇനം കിഴങ്ങുകൾ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങൾ പ്രദർശിപ്പിച്ച ശിൽപ്പശാല പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. 

Advertisment

ബഡ്ഡിംഗ്, പ്രിസിഷൻ അഗ്രികൾച്ചർ, വെർട്ടിക്കൽ ഫാമിംഗ്, പുനരുൽപാദന കൃഷി തുടങ്ങി ഒട്ടേറെ പ്രവണതകൾ ശിൽപ്പശാലയിൽ പരിചയപ്പെടുത്തി. അപൂർവ ഇനങ്ങളായ മെക്കാഡമിയ, ആഞ്ഞിലി ചക്ക, മരോട്ടിക്കായ തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ സന്ദർശകരെ ആകർഷിച്ചു. 


രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേര് ശിൽപശാലയിൽ പങ്കെടുത്തു. അഷറഫ് അക്കിരിപ്പറമ്പത്ത്, യു.എ മുനീർ, ശിഹാബ് കുഞ്ഞഹമ്മദ്, 
ഇ.എം അബ്ദുറസാഖ്, മജീദ് പുളിക്കൽ,  ഹിന്ദ് ഹനീഫ, ഹഫീസ് എൻ., സുലു വയനാട് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment